Tuesday, January 29, 2008

29.1.08

ആറാമത്തെ നിലയിലാണ് മുറികിട്ടിയത്.എനിക്കവിടെ ആകെ ഇഷ്ടമുള്ള കാര്യമെന്തെന്നുവെച്ചാല്‍. ആ ആശുപത്രിയുടെ വരാന്തയുടെ അറ്റത്തു നിന്നാല്‍ കടലുകാണാന്‍പറ്റും. അങ്ങു ദൂരെ, കടലും ആകാശവും. രണ്ടല്ല, ഒന്നെന്നപ്പോലെ.. ആ വാര്‍ഡില്‍ ഞങ്ങളുടെ നേരെയുള്ള മുറിയില്‍ ഒരു സ്ത്രീയായിരുന്നു വളരെ പ്രായമൊന്നുമില്ലായിരുന്നു അവര്‍ക്ക്.അവരുടെ അരയ്ക്കു താഴെവെച്ചു തിളച്ചവെള്ളം വീണു പൊള്ളലേറ്റിരുന്നു. ആ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വല്ലാത്തൊരു ദുര്‍‌ഗന്ധം അവിടെയൊക്കെ പടരാറുണ്ട്. വെന്ത മാം‌സത്തിന്റെ നാറ്റം.. മറ്റൊരു മുറിയില്‍ ഒരു കാന്‍സെര്‍ രോഗിയായിരുന്നു.ഭേതമാകുകില്ലന്നറിഞിട്ടും അയാളുടെ ഭാര്യയും മക്കളും അയാളെ ചികിത്സിച്ചുകൊണ്ടേയിരുന്നു. ചില രാത്രികളില്‍ അയാള്‍ക്കു അസുഖം കൂടതലാകും.അപ്പോയൊക്കെ അയാള്‍ രക്തം ഛര്‍ദ്ദിച്ചിരുന്നു.. എല്ലാരും പോയി കാണാറുണ്ട് പക്ഷെ ഞാന്‍ പോയില്ല.. മറ്റുള്ളവരെപ്പോലെ പരിതാപത്തോടെ എനിക്കവരെ നോക്കിനില്‍ക്കണമെന്ന് തോന്നിയില്ല. അവിടുത്തെ വായുവിനെന്തോ പ്രത്യേകതയുണ്ടെന്നെനിക്കു തോന്നി. കാരണം, എന്റെ ഹൃദയം കല്ലായിപ്പോയോ എന്നെനിക്കുപ്പോലും തോന്നിയിരിന്നു.അമ്മയ്യുടെ ഓപ്പറേഷന്‍ സമയത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു എല്ലാം നോക്കി നടത്തിയത്.അപ്പോയൊന്നും ഞാന്‍ കരയുകയോ തളര്‍ന്നിരിക്കുകയോ ചെയ്തില്ല.. കാരണം എനിക്കതിനൊന്നും അപ്പോള്‍ സമയമില്ലായിരുന്നു. എന്റെ കടമ ഞാന്‍ ഭംഗിയായ് നിര്‍വഹിച്ചു.പ്രതിഫലം ആഗ്രഹിക്കുകയോ പകരം അവര്‍ എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നോ ഒന്നും ഞാന്‍ കരുതിയിരുന്നില്ല. എന്തായാലും ഇനി എനിക്കെന്റെ ലോകത്തേക്കു തിരിച്ചുവരാം.. അപ്പോള്‍ നമ്മളെവിടയാ പറഞ്ഞു നിര്‍ത്തിയത് ?... അതിനുമുമ്പേ, വേറൊരു കര്യംകൂടി.. പണ്ട് മുതലേ ഞാന്‍ മലയാളത്തില്‍ കുറച്ചു പിറകിലായിരുന്നു.പുറത്തുള്ള സ്ക്ക്‍ളുകളിലൊക്കെയായിട്ട് മാറി മാറി പടിച്ചതുകൊണ്ടാകാം.ആ സമയത്ത് ഇംഗ്ലീഷ് കവിതകളും നോവലുമായിരിന്നു തലയ്‌ക്കുപിടിച്ചിരുന്നത്.. പക്ഷേ, അപ്പോയൊക്കെയും എനിക്കൊരു പൂര്‍ണ്ണത അനുഭവിക്കാന്‍ കയിഞ്ഞിരുന്നില്ല. മലയാളഭാഷയോട് വല്ലാത്തൊരു സ്‌നേഹം തോന്നിതുടങ്ങി.CBSE ഉപേക്ഷിച്ചു ഞാന്‍ +2’ന് നേരെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേരാന്‍ തീരുമാനിച്ചു.(പിന്നേട് ആ തീരുമാനം കുറച്ചു ഭാരിച്ചതായ്‌തീര്‍‌ന്നായിരുന്നു.)എന്തായാലും +2’നു എന്നെ മലയാളം പടിപ്പിച്ച റ്റീച്ചര്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നു. ക്ലാസില്‍ ഏറ്റവും കുറവ് മാര്‍‌ക്ക് എനിക്കായിരുന്നു.( അവസാനം വരെയും അതു അങ്ങനെ തന്നെയായിരുന്നെന്ന തോന്നുന്നത്).പിന്നേട് മലയാ‍ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഇവിടെ വന്നെത്തി.. മലയാളം നേരെ എഴുതാന്‍ അറിയാത്ത ഞാന്‍ ഇപ്രകാരം ഒരു ബ്ലോഗ് തുടങ്ങിയെന്നറിഞ്ഞപ്പോയെ സുഹൃത്തിക്കള്‍ പരിഹസിക്കാന്‍ തുടങ്ങിയായിരുന്നു.എന്നാലും എനിക്കൊന്നുമില്ല.. മലയാളത്തില്‍ എഴുതുമ്പോള്‍ മനസ്സിനൊരു ത്രിപ്തികിട്ടാറുണ്ട്. ഇപ്പോയും എനിക്കൊരുപാട് അക്ഷരതെറ്റുകളുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊന്നുമെനിക്കറിയില്ല.. എനിക്കാകെ അറിയുന്നത് എന്റെ ഒട്ടും പാവമല്ലാത്തതും എന്നാല്‍ ക്രൂരമല്ലാത്തതുമായ എന്റെ ഹൃദയത്തിന്റെ ഭാഷമാത്രം.. അതില്‍ തെറ്റുകള്‍ ഒരുപാട് കാ‍ണാം.. കഴിയുമെകില്‍ തിരുത്തി തരാന്‍ മറക്കരുത്..

7 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ക്രൂരമല്ലാത്തതുമായ എന്റെ ഹൃദയത്തിന്റെ ഭാഷമാത്രം.. അതില്‍ തെറ്റുകള്‍ ഒരുപാട് കാ‍ണാം.. കഴിയുമെകില്‍ തിരുത്തി തരാന്‍ മറക്കരുത്.......എത്ര ക്രൂരമാണെലും വായിച്ചു മൊത്തം,, വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്..കൊള്ളാം നന്നായി എഴുതിയിരിക്കുന്നൂ.

siva // ശിവ said...

ഞാന്‍ കണ്ട ചില തെറ്റുകള്‍....ശരി വലതു ഭാഗത്തുണ്ട്‌. da ടൈപ്പ്‌ ചെയ്താല്‍ 'ദ' കിട്ടും. zha ടൈപ്പ്‌ ചെയ്താല്‍ 'ഴ' കിട്ടും. hri ടൈപ്പ്‌ ചെയ്താല്‍ 'ഹൃ' കിട്ടും.

ഞാനും പുതിയൊരു ബ്ലോഗറാണു. ഇതിനെക്കാളും ഏറെ തെറ്റ്‌ എന്റെ ബ്ലോഗില്‍ കാണും...

എന്തായാലും ഇവിടെ എഴുതിയതു വായിച്ചു.... നന്നായി....ഇനിയും എഴുതൂ....

ഭേതമാകുകില്ലന്നറിഞിട്ടും - ഭേദമാകുകില്ലെന്നറിഞ്ഞിട്ടും
അപ്പോയൊക്കെ - അപ്പോഴൊക്കെ
അപ്പോയൊന്നും - അപ്പോഴൊന്നും
അപ്പോയൊക്കെയും - അപ്പോഴൊക്കെയും
കയിഞ്ഞിരുന്നില്ല - കഴിഞ്ഞിരുന്നില്ല
പിന്നേട് - പിന്നീട്‌
തുടങ്ങിയെന്നറിഞ്ഞപ്പോയെ -തുടങ്ങിയെന്നറിഞ്ഞപ്പോഴെ
സുഹൃത്തിക്കള് - സുഹൃത്തുക്കള്‍

കാപ്പിലാന്‍ said...

:>}

മന്‍സുര്‍ said...

കടല്‍മയൂരം

മനോഹരമായിരിക്കുന്നു.....പേരില്ല കഥയിലെ കഥ.
പേരിലെന്തിരിക്കുന്നു അല്ലേ..കഥ മികചതെങ്കില്‍
തെറ്റുകള്‍ പലപ്പോഴും കാണാതെ പോയി
അതോ കഥയുടെ മനോഹാരിത മറച്ചു വെച്ചതോ അറിയില്ല

തുടരുക..............അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിത് said...

കടല്‍മയൂരം എഴുതിയതു എനിക്കു നന്നായി മനസ്സിലാവുന്നുണ്ട്.
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നു മാറ്റിക്കൂടെ?

കടല്‍ മയൂരം said...

thanx to saji. mansur, kaapilaan,sivakumar,harith.. den,sivakumar... am always confusd wth ‘യ - ഴ‘ so thanx fr da correctn..

Teena C George said...

ഇതിനു മുമ്പിലത്തെ ഒരു ചെറിയ പോസ്റ്റ് ഡിലീറ്റ് ചെയ്തു അല്ലെ? നന്നാ‍യി.

പിന്നെ എന്തായാലും ഇനി എനിക്കെന്റെ ലോകത്തേക്കു തിരിച്ചുവരാം...

വീണ്ടും കാണാം...

ആ‍ശംസകള്‍...