Tuesday, March 4, 2008

കടല്‍




ഏകാകിനയ് ഓര്‍‌മകളില്‍ മുഴുകി ഞാന്‍
ഇതാ നിന്മുന്നില്‍ നില്‍ക്കുന്നു.. കടലില്‍
നിന്നുമുയരുന്ന തിരമാലകള്‍ക്കൊപ്പം എന്റെ മനസ്സ്
ഉയരുകയും താഴുകയും ചെയ്യുന്നു..
എങ്ങുനിന്നറിയാത്തൊരു ശബ്ദം
എന്നിലേക്കൊഴുകിവരുന്നു. മറ്റാര്‍‌ക്കും കേള്‍ക്കാന്‍
കഴിയാത്തൊരാ സംഗീതത്തിനു എന്റെ ചുണ്ടുകള്‍
ഈണം പിടിക്കുന്നു.. ഞാന്‍ ഞാനെന്റെ നീല
പീലികള്‍ വിടര്‍ത്തി ഈ തിരമാലകളോടൊത്ത്
നൃത്തം വെയ്ക്കുന്നു.. ഞാന്‍ താണ്ടവമാകുന്നു.. ഞാന്‍
ലാസ്യവും..

13 comments:

CHANTHU said...

ആര്‍ത്തട്ടഹസിച്ചു വരുന്ന തിരമാലകളെ സംഗീതത്തിന്റെ ലയവിന്യാസമായും നൃത്തത്തിന്റെ ലാസ്യമായും കാണുന്ന കടല്‍ മയൂരമേ നന്ദി.....

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം വരികള്‍.

ശ്രീ said...

“ഞാന്‍ താണ്ടവമാകുന്നു... ഞാന്‍
ലാസ്യവും...”

കൊള്ളാം.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

Teena C George said...

ആ ഫോട്ടോയില്‍ കാണുന്ന ആള്‍ ആണോ, കടല്‍ മയൂരം???

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തീരത്തുനിന്നകലുന്ന ഓരോ തിരമാലയും പുനഃസമാഗമത്തിന്റെ പ്രതീക്ഷയില്‍ ആയിരിയ്ക്കും.

പക്ഷെ കാത്തിരിപ്പ് അത് ഒരു ദിവസമാണേലും മാസങ്ങളുടെ ദൈര്‍ഖ്യം തോന്നും

siva // ശിവ said...

nice imagination and nice photos...

with love,
siva.

Sharu (Ansha Muneer) said...

നല്ല വരികള്‍ :)

നിലാവര്‍ നിസ said...

നന്നായി.. താണ്ഡാ‍ാവത്തിന്റെയും ലാസ്യത്തിന്‍ റ്റെയും ഈ മിസ്റ്റിക് ഗന്ധം..

കടല്‍ മയൂരം said...

കമെന്‍‌റ്റ്സ് എഴുതിയെല്ലാവര്‍‌ക്കും എന്റെ നന്ദി...

Maya said...

ഹായ് മയൂരമേ...ഞാന്‍ എന്റെ ബ്ലോഗില്‍ കുറച്ച് മാറ്റങള്‍ വരുത്തിയിട്ടുണ്ട്..കൂടാതെ 2 പുതിയ പോസ്റ്റുകളും ചേര്‍ത്തിരിക്കുന്നു....സമയം കിട്ടുമ്ബോള്‍ അവിടെ ഒന്നു സന്ദര്‍ശിച്ചിട്ട് അഭിപ്രായം എഴുതണം ട്ടോ:)

Anonymous said...

engane ekayayi nalukal kayikanayrunengil enthinayrunu vidhi nammalku ethirayii ninae, enno orikal, enthoo onnu, aeto oru prethekshayil jevitham enna perumayi ee lokam kadannu kondaeyirikunnu....

Anonymous said...

angane e octobrum manaltharikalayi thiramalaklodu cherrnu yathrayai...