Wednesday, December 19, 2007

അസ്തമയം




തന്റെ മടിത്തട്ടിലേക്കു ആഴ്ന്നിറങ്ങാന്‍ വെമ്പുന്ന സൂര്യനെ ഏറ്റുവാങ്ങാനൊരുങ്ങുന്ന കടല്‍ .അസ്തമയത്തിലെ
അവസാനത്തെ ചൂടില്‍ നിന്നുമോരൊ അംശങ്ങളും ഞാന്‍ എന്നിലേക്കേറ്റു വാങ്ങി, തണുത്തു മരവിച്ചിരികുന്നൊരെന്‍
ഹ്രദയത്തില്‍ നിന്റെ ഒര്‍മകള്‍ക്ക് പുതു ജീവന്‍ നല്‍കാനെന്നവിധം. ഇന്ന് നീയെന്‍ അരുകില്ലില്ലായിരിക്കാം.
എന്നിനി കാണുമെന്നുമറിയില്ലായിരിക്കം. എന്നാലും എനിക്കുറപ്പുണ്ട്, ഞാന്‍ ഒരിക്കല്‍ നിന്നരുകിലെത്തും.
എനിക്കതില്‍ സംശയമില്ല. എന്റെ ലോകം നിന്നില്‍ തുടങ്ങി നിന്നിലേ അവസാനിക്കുകയുള്ളു..

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

ഏ.ആര്‍. നജീം said...

പ്രതീക്ഷ, അതാണ് നമ്മെ ജീവിപ്പിക്കുന്നത് തന്നെ..അല്ലെ..?
കൊള്ളാം

Anonymous said...

ജീവിതം തന്നെ ഒരുപക്ഷേ ഈ ഒരു പ്രതീക്ഷയിലാണ്.. ഈ കാത്തിരുപ്പ് ഒരായുസ്സുകാലമാണെങ്കില്‍ പോലും എനിക്കതില്‍ പരിഭ്രമമില്ല. ചിലര്‍ക്കിതു വിഡ്‌ഢിത്തരമായിരിക്കും.. എന്നാല്‍ എനിക്കിത് സത്യമാണ്