Saturday, December 22, 2007

ചുവന്ന ചുണ്ടുള്ള ഗന്ധര്‍വ്വന്‍

ഞാന്‍ ആലോചിക്കുകയായിരുന്നു, എങ്ങനെയായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം.. അതിനു തുടക്കമുണ്ടായിരുന്നൊ? അറിയില്ല..
ആദ്യം എനിക്കും അതിന്റെ മഹത്വം അറിയുവാന്‍ കയിഞ്ഞിരുന്നില്ല. എനിക്കവന്‍ എന്നുമെന്റെ ഗന്‌ധര്‍വ്വനായിരുന്നു.ചുവന്ന ചുണ്ടുള്ള ഗന്ധര്‍വ്വന്‍ ‍. ഇന്നും അവനെ ആദ്യമായ് കണ്ടതെനിക്കോര്‍മ്മയുണ്ട്. അവന്റെ ആ ചിരി.. എനിക്കെന്നും പ്രിയങ്കരമായ ചിരി. എല്ലാം മായ്‌ക്കാന്‍ കയിയുന്ന നിശ്‌കളങ്കമായ ചിരി. ഇങ്ങനെയുള്ളൊരു വ്യക്തിക്കു എങ്ങനെയാണ് ക്രൂരനാകുവാ‍ന്‍ കഴിയുന്നതെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

നിസ്സഹായനായൊരു ജന്മം, അതായിരുന്നവന്‍ ‍. എന്നോടുള്ള സ്‌നേഹം അവനൊരു ശാപംപ്പോലെയായിരുന്നു. ഒരു പ്രളയംപ്പോലെ അതെന്നിലേക്കൊഴുകികൊണ്ടേയിരുന്നു. അകലുവാന്‍ ശ്രമിച്ചപ്പോഴൊക്കെയും അതു അടുപ്പം കൂട്ടിയതേയുള്ളു. ഒരു കൊച്ചുകുട്ടി അമ്മയുടെ നേര്‍ക്കു
കളിപ്പാട്ടം വലിച്ചെറിയുന്ന ലാഘവത്തോടെ അവനെന്റെ സ്നേഹം എത്രയോ പ്രാവശ്യം തള്ളിക്കളഞ്ഞു. ദയ എന്ന വികാരമില്ലെന്ന വിധം പെരുമാറി. വാക്കുകളാല്‍ എന്റെ മനസ്സിനെ വ്രണപ്പെടുത്തി. അസൂയകൊണ്ടും വിദ്വേഷം കൊണ്ടും എന്നെ വേദനിപ്പിച്ചു, എന്നാല്‍ ഞാന്‍ കരയുമ്പോള്‍ യഥാര്‍‌തത്തില്‍ ഏറ്റവും വേദനിച്ചിരുന്നത് അവനായിരുന്നു. അവന്‍ സ്വയം ശിക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇതൊക്കെ ഒരിക്കലും സ്‌നേഹക്കുറവു കാരണമല്ലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.സ്‌ നേഹിച്ചാല്‍ ഉപേക്ഷിക്കുവാന്‍ കയിയുമായിരുന്നില്ലവന്. അതിനെ അവന്‍ ഭയപ്പെട്ടിരുന്നു. അല്ലെങ്കില്‍ അവന്റെ സ്‌നേഹം എനിക്കൊരു ബന്ധനമാകുമെന്നു അവന്‍ കരുതിയിരിക്കാം. അവന്‍ ഇപ്രകാരമെല്ലാം ചിന്തിക്കുമെന്നെനിക്കറിയാമായിരുന്നതിനാല്‍ ഞാന്‍ അവന്റെ പെരുമാറ്റത്തില്‍ ഒരിക്കലും അദ്‌ഭുതപ്പെട്ടില്ല. പകരം എന്നും നിശബ്‌ദമായ് അവനെ നോല്‍ക്കിനിന്നതേയുള്ളു. ഒരുപാടുനേരം അവനങ്ങനെയാവാന്‍ കയിയുകയില്ല.. നിറഞ്ഞ കണ്ണൂകളോടെ അവന്‍ എന്നരുകില്‍‌വരുമെന്നും എന്നോട് മാപ്പുചോദിക്കുമെന്നും എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാന്‍ അവനോട് ഒരിക്കലും
ദേഷ്യപ്പെട്ടിരുന്നില്ല.
അവന്റെ സ്‌നേഹം പോലെയായിരുന്നു എനിക്കവന്‍ നല്‍കിയിരുന്ന ദു:ഘവും, എന്നില്‍ തുടങ്ങി എന്നില്‍ അവസാനിക്കുന്ന അവ്ന്റെ
വികാരങ്ങള്‍ .അതെന്നും എനിക്കുമാത്രമുള്ളതാണ്... എന്നെ അവന്‍ വേദനിപ്പിച്ചു, പിന്നേടു അതില്‍ എത്രയോ മടങ്ങ് സ്‌നേഹിക്കുകയും ചെയ്തു.

അവന്‍ പലപ്രാവശ്യം എന്നോടു ചോദിച്ചിട്ടുണ്ട് “എന്താ നീയിങ്ങനെ ?, തട്ടമിടുന്ന നെറുകയില്‍ , സ്‌നേഹിക്കുന്ന പുരുഷന്റെ ദീര്‍‌ഘായുസ്സിനു വേണ്ടി സിന്ദൂരം തൊടുന്നു , അല്ലെങ്കില്‍ ഖുര്‍‌ആന്‍ പാരായണം ചെയ്യുന്ന നാവില്‍ ഗായത്രിമന്ത്രം ഉച്ചരിക്കുന്നു.. നീ എന്താണ് മറ്റു
പെണ്‍ക്കുട്ടികളെപ്പൊലെ പെരുമാറാത്തത്.. “
അങ്ങനെ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു അവന് .
അന്നും ഇന്നും എനിക്കതിന്റെ ഉത്തരമറിയില്ല.. ഞന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു മാത്രമെനിക്കറിയാം..

4 comments:

കടല്‍ മയൂരം said...

“ ഒരു സാഹിത്യകാരിയല്ലാത്ത ഞാന്‍ , അതും മലയാളത്തില്‍ എഴുതുകയെന്നത് തികച്ചുമൊരു സാഹസികമാ‍ണ്.. അതിനാല്‍ തെറ്റുകള്‍ വന്നാല്‍ ക്ഷമിക്കണം..“

Jayakeralam said...

good writing.

http://www.jayakeralam.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ സ്നേഹം നിലനില്‍ക്കട്ടെ...

ഏ.ആര്‍. നജീം said...

കടല്‍ മയൂരം..
നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. പിന്നെ അക്ഷരത്തെറ്റുകള്‍ അത് ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ തെറ്റുകള്‍ മാത്രമാണ് ഒന്ന് ശ്രദ്ധിച്ചാല്‍ തിരുത്താവുന്നവ മാത്രം..
നല്ല ഒഴുക്കുള്ള രചനാ ശൈലി...
തൂടരട്ടെ..
അഭിനന്ദനങ്ങള്‍