Sunday, February 3, 2008

ഞാനും അനാഥനായ എന്റെ ദൈവവും


“ ദൈവം ആരാണ് ? അദ്ദേഹം എവിടെയാണ് ? “ എന്നൊക്കെ ഞാന്‍
നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും? എനിക്കു ഭ്രാന്തെന്നൊ?
ദൈവത്തിനെ നിനക്കു കാണണമെന്നുണ്ടൊ? ശെരി.. എന്നാല്‍ ഞാന്‍ പറയുന്നു,
ഞന്‍ കാണിച്ചുതരാമെന്നു. അപ്പോള്‍ പിശാചിനേയൊ? അതും ഞാന്‍ കാണിച്ചു
തരുന്നെങ്കിലോ..? നിങ്ങള്‍ നിങ്ങളെപറ്റി ആലോചിക്കുന്നുണ്ട്.. സദാസമയവും.. എന്നാല്‍
ശെരിക്കും നിങ്ങള്‍ നിങ്ങളെപറ്റിയാണൊ ചിന്തിക്കുന്നത്? നിങ്ങള്‍ നിങ്ങളെ സ്വയം
അറിയുന്നുണ്ടോ.. ആര്‍ക്കാണ് ഇതിനൊക്കെ നേരം എന്നല്ലെ..? ശെരിയാ..
എന്നാല്‍, നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കു.നമ്മളില്‍ എത്രമാത്രം ദൈവമുണ്ടെന്നും
പിശാചുണ്ടെന്നും നിനക്കു ഒരുപക്ഷേ തിരച്ചറിയാന്‍ കഴിഞ്ഞേക്കും... നിനക്കു നിന്റെ
ദൈവത്തെ നിന്നില്‍ തന്നെ കാണാന്‍ കഴിയുമായിരിക്കും.അതുപ്പൊലെ
പിശാചിനേയും. എന്നോട് എത്രയോപ്പേര്‍ ദൈവങ്ങളെക്കുറിച്ച് സംസാരിച്ചു. അതെന്നില്‍
ഭീതിയുണര്‍ത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ നിങ്ങള്‍ ഏതു ദൈവങ്ങളെക്കുറിച്ചാണോ
വാതോരാതെ സംസാരിക്കുന്നത്, ആ ദൈവങ്ങളെ എനിക്കറിയില്ല.എനിക്കവര്‍
അജ്ഞാതരായ് തോന്നുന്നു.അധികാരഭാവവും ഔദ്‌ധത്യവും ധാര്‍ഷ്‌ടതയും നിറഞ്ഞ
പ്രബലരായ ധനികര്‍‍‍. അവരില്‍ തന്നെ പക്ഷാഭേതങ്ങള്‍. അങ്ങനെയുള്ളപ്പോള്‍ ഞാനെന്നൊരു വ്യക്തി വെറും
നിസ്സാരം.എനിക്കുമുണ്ടൊരു ദൈവം, അദ്ദേഹത്തെ നിങ്ങള്‍
അറിയുകയില്ല.അദ്ദേഹം ദരിദ്രനാണ് .മറ്റുള്ളവര്‍ ഞങ്ങളെ പുച്ഛിക്കുന്നു.എന്നാലും
എനിക്കു പരാതിയില്ല എന്റെ അനാഥനായ ദൈവം എന്നില്‍ വസിക്കുന്നു.ദിനവും
നിശബ്‌ദമായ് എന്റെയുള്ളിലെ പിശാചുമായ് യുദ്ധം
ചെയ്തുകൊണ്ടിരിക്കുകയായിരുക്കും...

4 comments:

Teena C George said...

ദൈവങ്ങളെ കുറിച്ച് പലര്‍ക്കും പല വിശ്വാസങ്ങള്‍ ആണല്ലോ? നമ്മുടെ ദൈവത്തെ നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഏതോ ഒരു ചൈതന്യം ആയി കാണുന്നതിലും തെറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ദൈവവും പിശാചും അവനവനില്‍ തന്നെയുള്ള നന്മയും തിന്മയും ആവാം. അവര്‍ തമ്മില്‍ നിരന്തര യുദ്ധത്തിലുമാവാം. പക്ഷെ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. എന്താണ് നന്മ, എന്താണ് തിന്മ?? നന്മയേയും തിന്മയേയും എങ്ങനെ വേര്‍തിരിക്കും? എന്റെ നന്മ നിന്റെ തിന്മയും നിന്റെ തിന്മ എന്റെ നന്മയും ആകാം. അങ്ങനെ വ്യക്തികള്‍ക്കും, കാലത്തിനും, സാഹചര്യങ്ങള്‍ക്കും മറ്റു പലതിനും ആപേക്ഷികമാണ് നന്മതിന്മകള്‍ എങ്കില്‍ ആര് ആര്‍ക്കെതിരെ എന്ത് നിയമാവലിയുടെ അടിസ്ഥാനത്തില്‍ പടപൊരുതും? ഇവിടെ അനാഥനായ നിന്റെ മാത്രം ദൈവത്തിനും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരില്ലേ???

ഇതൊരു തര്‍ക്കമായി കാണരുത്. ദൈവത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പത്തിലും കാലകാലങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മീതിയാക്കിയ ചില സംശയങ്ങള്‍ മാത്രമാണ്...

siva // ശിവ said...

എന്റെ അനാഥനായ ദൈവം എന്നില്‍ വസിക്കുന്നു.ദിനവും
നിശബ്‌ദമായ് എന്റെയുള്ളിലെ പിശാചുമായ് യുദ്ധം
ചെയ്തുകൊണ്ടിരിക്കുകയായിരുക്കും...എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

കാവലാന്‍ said...

ചുമ്മാ തമാശയ്ക്കൊരു കാര്യം പറയാം,
ഈ യുദ്ധം ചെയ്യുന്ന ദൈവത്തിനേയും,പിശാചിനേയുമങ്ങു മനസ്സിന്റെ പടിയടച്ചു പിണ്‍ഡം വയ്ക്കുക. അപ്പോള്‍ അവിടെ മനുഷ്യത്വം എന്ന ഒരു മാണിക്യം കിടക്കുന്നതുകാണാം,ആര്‍ക്കും വേണ്ടാതെ. അതൊരു സമ്മാനമാണ്, സംഘര്‍ഷങ്ങള്‍ സഹിച്ചതിനു ജീവിതത്തിനു ലഭിക്കുന്നത്

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വരികളിലെ സൌരഭ്യം തിളങ്ങുന്നൂ മാഷെ..
അന്തമായ ഒരു കാത്തിരിപ്പ് പോലെ ആ ഫോട്ടൊ അതിനേക്കാണും സൂപ്പര്‍..
എല്ലാ മനസ്സിലും ദൈവമില്ലെ..?
നന്മകൊണ്ട് ദൈവത്തെ തിരിച്ചറിയരുതൊ..?
സ്നേഹത്തിന്റെ നിലാവിന്റെ കരുണയുടെ ഇതിന്റെയെല്ലാം അടിസ്ഥാന തത്വം എന്താണ്..?
താങ്കളുടെ ഈ ചെറുകഥ ലേബലില്‍ ഇത് അടഞ്ഞുകൂടാതെ
മാനവികതയിലേയ്ക്ക് ആഴ്നിറങ്ങട്ടെ..