നമ്മുടെ ജീവിതവും മരണവുമൊക്കെ നമ്മുടെ ഹൃദയത്തിനകത്താണ്.ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്.എന്റെ ഇനിയുള്ള ജീവിതവും അങ്ങനെയായിരിക്കും ? (Fyodor Doestovsky)
ഞാന്‍ , ഞാനാകുന്നു.. എല്ലാത്തിനേയും കാണുന്ന ഒരേ കണ്ണുകളോടെ മറ്റുള്ളവര്‍ എന്നെയും എന്റെ
ലോകത്തേയും കാണരുതെന്നു ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു , പിന്നേടതൊരു ശീലമായ്, എന്നാല്‍
ഇന്നെനിക്കതൊരു സത്യവും സമൂഹത്തിലതൊരു അപരാധവുമായ് മാറി. എന്റേതായൊരു ലോകമുണ്ട്, അവിടെയും
ദൈവവും പിശാചും ഭരിച്ചിരുന്നു.
അവിടെ ഞാനെന്നും പ്രണയത്തിലാണ്. എല്ലാം മായ്ക്കാന്‍ കഴിയുന്നവനും അശാന്തനുമായ കടലിനോട്,
മഴിലിനേക്കാള് നീലനിറമുള്ളവനും ഏകാന്തനുമായ ആകാശത്തിനോട്, ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന
അനാഥനായ കാറ്റിനോട്, ഒരു രാത്രി മാത്രം ആഴുസ്സുള്ള ചന്ദ്രനോട്, നിശബ്ദമായ് വിടപറയുന്ന അസ്തമയ സൂര്യനോട്,
ആര്ത്തിരമ്പിവന്നെന്റെ കണ്ണീരൊപ്പുന്ന രാത്രിമഴയോട്, വാക്കുപരിപാലിക്കാന് മറന്നുപോയ ക്രിഷ്ണനോട്, ഒടുവില്‍
ഭൂമിയെ സ്നേഹിച്ചൊരു ഗന്ധര്‍വനേയും.. ചുവന്ന ചുണ്ടുള്ളൊരു ഗന്ധര്വന് ..
5 comments:
മലയാളബ്ലോഗിലാദ്യമായി ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക www.rathisukam.blogspot.com
എല്ലാ ദിവസവും ഉണ്ടല്ലൊ ഓരോകവിതകള്..
അല്ലെങ്കില്‍ ചിന്തകള്‍..
എല്ലാത്തിലും ഒരു വിഷാധവും....
ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്.....നല്ല ഭാവന....
അതു തന്നെ.
:)
കടല്‍മയൂരം...
ഞാനിഷ്ടപ്പെടുന്നത് അതു തന്നെ
എന്നെ തേടിവരുന്നതും ഇതു തന്നെ
അവിടെ കാത്തിരിപ്പില്ല...യാത്രയില്ല
നന്മകള് നേരുന്നു
Post a Comment