Saturday, March 22, 2008

എന്റെ യമുന

“ ഞാന്‍ ഈയിടയായ് കരയാറില്ല “ യെന്ന്
കുറച്ചുമുന്‍പുവരെ
സംശയയിച്ചിരിക്കുകയായിരുന്നു.. എന്നാല്‍
ഇപ്പോള്‍ ഇതാ ഞാന്‍ പോലുമറിയാതെ എന്റെ
കണ്ണുകളില്‍ കാര്‍മേഘങ്ങളില്ലാതെ തോരാ
മഴപെയ്തുകൊണ്ടിരിക്കുന്നു.. ആ കണ്ണുനീരാല്‍
സൃഷ്‌ടിച്ചൊരു യമുനയേ ഞാന്‍
ഭൂമിയിലേക്കൊഴുക്കിവിടുന്നു‍.. അതില്‍
എത്രയെത്ര പ്രാവശ്യം ഞാന്‍
കുളിച്ചുയര്‍‌ന്നേക്കുന്നു.. എന്നിലെ പാപങ്ങളെ
ഒഴുക്കികളയാന്‍ വേണ്ടിയെന്നവണ്ണം.. ഒരിക്കല്‍
ഈ യമുന തന്റെ
കടലിലേക്കൊഴുകിയെത്തുമെന്നൊരു
പ്രതീക്ഷയില്‍...

5 comments:

CHANTHU said...

നല്ല മൂഡുണ്ടാക്കുന്ന വരികള്‍
വീണ്ടും. വീണ്ടും... വീണ്ടുമെഴുതുക..

കടല്‍ മയൂരം said...

മൂഡുണ്ടാക്കുന്നൊ അതോ കളയുന്നതോ ചന്തു? എന്നാലും നന്ദി...

നിലാവര്‍ നിസ said...

പാപങ്ങള്‍ കടലില്‍ എത്തുമോ അതോ യമുനയില്‍ ലയിക്കുമോ....

കാപ്പിലാന്‍ said...

അല്ലയോ ,എന്‍റെ കടല്‍ മയൂരമേ , മൂഡ് കളയുമോ,അതോ മൂട് പോകുമോ എന്നെനിക്കരിയല്ല ,പക്ഷെ ഒന്നെനിക്കറിയാം ,അതി മനോഹരമായിരിക്കുന്നു ....മയൂരമല്ല , ഈ കവിത ..ആശംസകള്‍
പിന്നെ കാപ്പിലാന്‍ എന്ന് വെച്ചാല്‍ എന്താണെന്നു ചോദിച്ചില്ലേ ...കാപ്പിലെ ലാല്‍ ( ലാന്‍ ) :)

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.
വളരെയിഷ്ടപ്പെട്ടു...........